Latest NewsNewsFootballSports

സ്പാനിഷ് താരം സെർജിയോ സിഡോഞ്ച ബ്ലാസ്റ്റേഴ്സ് വിട്ടു

മുംബൈ: കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ രണ്ട് സീസണുകളിലായി കളിക്കുന്ന സ്പാനിഷ് താരം സെർജിയോ സിഡോഞ്ച ക്ലബ് വിട്ടു. സ്പെയിനിലെ നാലാം ഡിവിഷൻ ക്ലബ്ബായ ജിംനാസ്റ്റിക്ക സെഗോവിയാനയുമായി സിഡോ കരാറിലെത്തി. സ്പാനിഷ് ക്ലബ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മൂന്നാമത്തെ മത്സരത്തിൽ പരിക്കേറ്റ സിഡോ സ്പെയിനിലേക്ക് മടങ്ങിയിരുന്നു. 2019ൽ ജംഷഡ്പൂർ എഫ് സിലൂടെയാണ് അറ്റാക്കിംഗ് മിഡ്‌ഫീൽഡറായ സിഡോ ഇന്ത്യയിലെത്തിയത്. കഴിഞ്ഞ സീസണിൽ താരം ബ്ലാസ്റ്റേഴ്സിലെത്തി.

Read Also:- ‘പരിചയസമ്പന്നരായ താരങ്ങൾ ടീമിനെ മുന്നിൽ നിന്നു നയിച്ചില്ലെങ്കിൽ അതു ഇന്ത്യയെ കുഴപ്പത്തിലാകും’: ഇൻസമാം

സീസണിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്ന് സിഡോയെ ക്ലബ്ബ് അടുത്ത സീസണിലേക്ക് നിലനിർത്തി. കഴിഞ്ഞ സീസണിലെ ക്യാപ്റ്റനും സിഡോ ആയിരുന്നു. എന്നാൽ മൂന്നു മത്സരങ്ങൾ മാത്രം കളിച്ചതിനുശേഷം സിഡോ സ്പെയിനിലേക്ക് മടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button