തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിക്ക് ആശംസകൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയനെ മറ്റൊന്ന് കൂടി ഓർമ്മിപ്പിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ശ്രീകൃഷ്ണൻ ജനിച്ചെന്ന് സമ്മതിച്ചാൽ ശ്രീരാമനെയും അംഗീകരിക്കേണ്ടി വരുമെന്നും അയോധ്യയെ അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
ചെറിയ ഒരു കുഴപ്പമുണ്ടല്ലോ സഖാവേ. കൃഷ്ണൻ ജനിച്ചെന്ന് സമ്മതിച്ചാൽ ശ്രീരാമനേയും അംഗീകരിക്കേണ്ടി വരും. അങ്ങനെ വന്നാൽ അയോധ്യ രാമജന്മഭൂമി ആവും.
അപ്പോൾ അവിടെ ഒരു ക്ഷേത്രം വേണ്ടി വരും.
അങ്ങനെ ആയാൽ അവിടെ പള്ളി പറ്റില്ല.
അപ്പൊ അത് കയ്യേറ്റം ആവും.
കയ്യേറ്റം ഒഴിപ്പിക്കൽ നിയമപ്രകാരം അത്യാവശ്യമാണ്.
രാമ ജന്മഭൂമിയിൽ ഉയരേണ്ടത് ക്ഷേത്രമാണെന്ന് സമ്മതിക്കേണ്ടി വരും.
അപ്പൊ ആർ.എസ്.എസിന്റെ ആവശ്യം ശരിയല്ലേ.
ദൈവമേ അപ്പൊ സഖാവും സംഘിയാണല്ലേ?
ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ്
ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിൻ്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിൻ്റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ. ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
Post Your Comments