Latest NewsUAENewsInternationalGulf

ബാക്ക് ടു സ്‌കൂൾ: ആദ്യ ദിനം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച് യുഎഇ മന്ത്രി

ദുബായ്: സ്‌കൂൾ തുറന്ന ആദ്യ ദിനം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച് യുഎഇ മന്ത്രി ജമീലാ അൽ മുഹൈരി. നാലു സ്‌കൂളുകളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. ഷാർജ്, അജ്മാൻ, ഉം അൽ ഖുവെയ്ൻ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് മന്ത്രി സന്ദർശിച്ചത്.

Read Also: ഭാര്യയുമൊത്തുള്ള ജീവിതം മടുത്തു, ജയിലാണ് ഭേദം: ജയിലിൽ പോകാൻ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

സ്‌കൂളുകളിലെ സാഹചര്യങ്ങൾ മന്ത്രി വിലയിരുത്തി. വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയതിന് മന്ത്രി വിദ്യാർത്ഥികളെ അഭിനന്ദിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.

വിദ്യാർത്ഥികൾക്ക് സുരക്ഷിതവും ഉത്തേജകവുമായ സ്‌കൂൾ അന്തരീക്ഷം ഉറപ്പാക്കുകയാണ് തങ്ങളുടെ കടമയെന്ന് മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥിക്കൊപ്പമുള്ള ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. സ്‌കൂൾ തുറന്നതിൽ മന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കോവിഡ് പ്രോട്ടോകോളുകൾ സ്‌കൂളുകൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Read Also: ‘ചെറിയ ഒരു കുഴപ്പമുണ്ടല്ലോ സഖാവേ, കൃഷ്ണൻ ജനിച്ചെന്ന് സമ്മതിച്ചാൽ ശ്രീരാമനേയും അംഗീകരിക്കേണ്ടി വരും, അയോധ്യയെയും’

shortlink

Related Articles

Post Your Comments

Related Articles


Back to top button