Latest NewsUAENewsInternationalGulf

എക്‌സ്‌പോ 2020: ദുബായിയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്‌റ്റേഷൻ സെപ്തംബർ 1 ന് തുറക്കും

ദുബായ്: ദുബായിയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷൻ സെപ്തംബർ 1 ന് തുറക്കും. ദുബായ് എക്‌സ്‌പോ 2020 ന് മുന്നോടിയായാണ് മെട്രോ സ്‌റ്റേഷൻ തുറക്കുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വാരിയംകുന്നൻ ആലി മുസ്‌ല്യാര്‍ ഉൾപ്പെടെയുള്ളവർക്ക് വൈപ്പിനിലെ ജുമാ മസ്ജിദുകളില്‍ സ്മാരകങ്ങളൊരുക്കും: ജമാഅത്ത് കൗണ്‍സില്‍

28,700 ചതുരശ്ര മീറ്ററാണ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ് മെട്രോ സ്‌റ്റേഷന്റെ വിസ്തീർണ്ണം. മണിക്കൂറിൽ 11,555 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. ഒരു ദിവസം 250,000 പേർക്ക് ഒരു ദിവസം മെട്രോ സ്‌റ്റേഷനിലൂടെ യാത്ര ചെയ്യാം.

രണ്ട് ബോർഡിംഗ് പ്ലാറ്റ്‌ഫോമുകൾ, നാല് ബസ് സ്റ്റോപ്പുകൾ, 20 ടാക്‌സി സ്റ്റാൻഡുകൾ, 400 സൗജന്യ പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയും മെട്രോ സ്‌റ്റേഷനിലുണ്ട്.

Read Also: ട്വന്റി ഫോർ ന്യൂസിലെ അവതാരകൻ അരുൺ കുമാർ ചാനൽ വിട്ടു: ധർമ്മടം വിവാദത്തിനിടെ ശ്രീകണ്ഠൻ നായർക്ക് വിശ്വസ്തനേയും നഷ്ടമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button