Latest NewsKeralaNews

ധനേഷും അഭിരാമിയും ജീവനൊടുക്കിയതിനു പിന്നിലെ കാരണം അജ്ഞാതം

കേരളത്തില്‍ കമിതാക്കളുടെ ആത്മഹത്യ വര്‍ദ്ധിക്കുന്നതായി നിരീക്ഷണം

കുമളി : സംസ്ഥാനത്ത് കമിതാക്കളുടെ ആത്മഹത്യ വര്‍ദ്ധിക്കുന്നു. ഇടുക്കിയില്‍ നിന്നാണ് കമിതാക്കളുടെ ആത്മഹത്യാ വിവരം പുറത്തുവന്നിരിക്കുന്നത്. കുമളിയിലെ സ്വകാര്യ ലോഡ്ജിലാണ് കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പുറ്റടി സ്വദേശിനി അഭിരാമി, കുമളി അട്ടപ്പള്ളം സ്വദേശി ധനേഷ് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ധനേഷ് വെല്‍ഡിങ് ജോലിക്കാരനാണ്. അഭിരാമി ലാബ് ടെക്നീഷനും. വിഷം കഴിച്ചാണ് അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറും.

Read Also : പതിനേഴുകാരനെ വിവാഹം കഴിച്ച് ലൈംഗികമായി പീഡിപ്പിച്ചു: യുവതി അറസ്റ്റിൽ

രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ ഇന്ന് രാവിലെ അഭിരാമി ധനേഷിനെ തേടി എത്തി. പിന്നീട് കുമളിയിലെ സ്വകാര്യ ലോഡ്ജില്‍ റും എടുക്കുകയായിരുന്നു. കുമളിയിലെ ശിവ ലോഡ്ജില്‍ ആണ് റൂം എടുത്തത്.

ധനേഷ് ആത്മഹത്യ ചെയ്യാന്‍ പോകുവാണന്ന് മാതാപിതാക്കളെ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഇവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button