തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചത് 1795 പേരെന്ന് റിപ്പോർട്ട്. പ്രതിരോധത്തിൽ കേരളം നമ്പർ വൺ ആണെന്ന പിണറായി സർക്കാരിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ച 8017 കൊവിഡ് മരണങ്ങളെയാണ് വിശകലനം ചെയ്തത്.
Also Read:കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ ആഹാരങ്ങള്‍
8017 കോവിഡ് കേസുകളിൽ 1795 എണ്ണം കൃത്യസമയത്ത് ചികിത്സ കിട്ടാത്തത് കൊണ്ടുണ്ടായതാണ്. ഇതിൽ 444 പേർ കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിഞ്ഞിരുന്നവരാണ്. ആരോഗ്യസ്ഥിതി ഗുരുതരമായിട്ടും ഇവരെ ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ നൽകാനോ ആരോഗ്യ വകുപ്പ് തയ്യാറായില്ല. തൃശ്ശൂരിലാണ് ഏറ്റവും കൂടുതൽ. 315 പേരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ തൃശ്ശൂരില്‍ വീട്ടില്‍ മരിച്ചത്.
അതേസമയം, സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൽ വലിയ വീഴ്ചകളാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Post Your Comments