News

പതിനേഴുകാരനെ വിവാഹം കഴിച്ച് ലൈംഗികമായി പീഡിപ്പിച്ചു: യുവതി അറസ്റ്റിൽ

ഇതിന് പിന്നാലെ ആണ്‍കുട്ടിക്ക് കഠിനമായ വയറുവേദനയുണ്ടാകുകയും പൊള്ളാച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു

പൊള്ളാച്ചി: പതിനേഴുകാരനെ വിവാഹം കഴിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. പെട്രോള്‍ പമ്പ് ജീവനക്കാരിയായ യുവതിയും 17 വയസുകാരനും അയല്‍വക്കത്ത് താമസിക്കുന്നവരും സുഹൃത്തുക്കളുമായിരുന്നു. ഈ മാസം 26ന് പഴനിയില്‍ എത്തി വിവാഹിതരായ ഇരുവരും കോയമ്പത്തൂരിലേക്കുള്ള യാത്ര മധ്യേ ഹോട്ടലിൽ റൂമെടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ ആണ്‍കുട്ടിക്ക് കഠിനമായ വയറുവേദനയുണ്ടാകുകയും പൊള്ളാച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്നാണ് പതിനേഴുകാരനുമായുള്ള യുവതിയുടെ വിവാഹവും, ലൈംഗിക പീഡനവും പുറംലോകം അറിഞ്ഞത്. പതിനേഴുവയസുകാരനെ തട്ടിക്കൊണ്ടുപോയതടക്കമുള്ള വകുപ്പുകളില്‍ യുവതിക്കെതിരെ കേസ് എടുത്തതായി പൊള്ളാച്ചി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button