Latest NewsUAENewsInternationalGulf

കോവിഡ് വ്യാപനം: ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് ശൈഖ് മുഹമ്മദ്

ദുബായ്: കോവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥ കടന്നു പോയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ജോലിതേടിപ്പോയ ഉയ്ഗുറുകളെ സീക്രട്ട് ജയിലിൽ തടവിലാക്കി പീഡിപ്പിക്കുന്ന ചൈന: രഹസ്യ ജയിലിൽ സംഭവിക്കുന്നത്?

പകർച്ചവ്യാധി സമയത്ത് യുഎഇ ഒരു ടീമായി പ്രവർത്തിച്ചു. കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ ലോകത്തെ മികച്ച രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

‘ഓഗസ്റ്റ് 24 മുതൽ യുഎഇയിലെ പ്രതിദിന കോവിഡ് -19 കേസുകൾ ആയിരത്തിൽ താഴെയാണ്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് 100 ശതമാനം പേർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 28 -ലെ കണക്കനുസരിച്ച്, ഏകദേശം 87 ശതമാനം നിവാസികൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. 76 ശതമാനം പേർക്ക് വാക്‌സിന്റെ രണ്ടു ഡോസുകളും ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ മേഖലകളിലും ഗുണനിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പണവും ലാപ്‌ടോപ്പും കവർന്നു: കുറ്റവാളിയ്ക്ക് 308,000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button