Latest NewsUAENewsInternationalGulf

പണവും ലാപ്‌ടോപ്പും കവർന്നു: കുറ്റവാളിയ്ക്ക് 308,000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി

ദുബായ്: പണവും ലാപ്‌ടോപും തട്ടിയെടുത്ത കേസിലെ കുറ്റവാളിയ്ക്ക് 308,000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു.

Read Also: കുട്ടിയുടെ കവിളിൽ തലോടിയതിന് പോക്സോ കേസിൽ ഉൾപ്പെടുത്താനാവില്ല : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം

293,000 ദിർഹം പണവും ലാപ്‌ടോപും കവർന്ന കേസിലാണ് നടപടി. മറ്റൊരു ഏഷ്യൻ വംശജനിൽ നിന്നാണ് കുറ്റവാളി പണവും ലാപ്‌ടോപ്പും മോഷ്ടിച്ചത്. രണ്ടു കാറുകളിലായെത്തിയാണ് കുറ്റവാളിയും സഹായികളും ഏഷ്യൻ വംശജനിൽ പണം കവർന്നത്. ശാരീരിക ആക്രമണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് പണം കവർന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

ദുബായ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികൾക്കെതിരെയും പോലീസ് കേസെടുത്തു. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button