കാബൂൾ : അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്‌വരയിൽ ഇന്റർനെറ്റ് സേവനത്തിന് വിലക്കേർപ്പെടുത്തി താലിബാൻ ഭീകരർ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ അധീനതയിൽ പെടാതെ ചെറുത്തു നിൽപ്പ് തുടരുന്ന ഏക പ്രദേശമാണ് പാഞ്ച്ഷിർ. അഫ്ഗാൻ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സാലെ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത് തടയാനുള്ള താലിബാൻ ഭീകരരുടെ നീക്കത്തെത്തുടർന്നാണ് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയതെന്നാണ് നിഗമനം.
അഫ്ഗാൻ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സാലെയുടെയും വിമത നേതാവ് അഹമ്മദ് ഷാ മസൂദിന്റെയും നേതൃത്വത്തിലുള്ള താലിബാൻ വിരുദ്ധ സഖ്യം താലിബാൻ ഭീകരർക്കെതിരായി പാഞ്ച്ഷിറിൽ തമ്പടിച്ചിട്ടുണ്ട്.
അഫ്ഗാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതോടെ ഓഗസ്റ്റ് 15 ന് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. തുടർന്ന് അമറുള്ള സാലെ അഫ്ഗാനിസ്താന്റെ താത്ക്കാലിക പ്രസിഡന്റായി സ്വയം അവരോധിച്ചിരുന്നുവെങ്കിലും ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഇതുവരെ ഇതിന് അംഗീകാരം നൽകിയിട്ടില്ല.
Post Your Comments