MalappuramLatest NewsKeralaNattuvarthaNews

ചെയ്യാത്ത തെറ്റിന് 36 ദിവസം ജയിലിൽ: പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി ശ്രീനാഥ്‌

പതിനാറുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന പരാതിയിൽ ജൂലൈ മാസം 22 ന് രാത്രിയാണ് ശ്രീനാഥിനെ പോലീസ് അറസ്റ് ചെയ്തത്

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ പോക്സോ കേസിൽ പ്രതിയായി ജയിലായ ശ്രീനാഥ്‌ പോലീസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. കേസിൽ ഡിഎൻഎ ഫലം നെഗറ്റീവ് ആയതോടെ ശ്രീനാഥിന് ജാമ്യം ലഭിക്കുകയായിരുന്നു. തന്നെ കള്ള കേസിൽ കുടുക്കിയെന്ന പരാതിയുമായി പോലീസിനെതിരെ നിയമ നടപടികളിലേക്ക് കടക്കാനാണ് ശ്രീനാഥിന്റെയും കുടുംബത്തിന്റെയും തീരുമാനം.

വ്യാജകേസിൽ പ്രതിയാക്കപ്പെട്ട പതിനെട്ടുകാരൻ മകന്റെ ഭാവിയെക്കുറിച്ച് ശ്രീനാഥിന്റെ മാതാപിതാക്കൾ സങ്കടത്തിലാണ്. പതിനാറുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന പരാതിയിൽ ജൂലൈ മാസം 22 ന് രാത്രിയാണ് ശ്രീനാഥിനെ പോലീസ് അറസ്റ് ചെയ്തത്. കത്തികാണിച്ച് ഭീഷണിപെടുത്തി കൈകൾ തോർത്തുപയോഗിച്ച് കെട്ടിയിട്ടാണ് തന്നെ പീഡിപ്പിച്ചതെന്ന പെൺകുട്ടിയുടെ മൊഴിപ്രകാരം ശ്രീനാഥിന്റെ വീട്ടിൽ നിന്നും തോർത്തും കത്തിയും തെളിവായി പോലീസ് കണ്ടെടുത്തിരുന്നു.

അതേസമയം തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വിശ്വസിക്കാൻ പോലീസ് തയ്യാറായില്ലെന്ന് ശ്രീനാഥ് വ്യക്തമാക്കി. ഡിഎൻഎ റിസൾട്ട് വരുമ്പോൾ താൻ രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നുവെന്ന് ശ്രീനാഥ് പറയുന്നു. 36 ദിവസത്തെ മനഃസമാധാനക്കേടിന് പോലീസിനെക്കൊണ്ട് സമാധാനം പറയിപ്പിക്കുമെന്നും ശ്രീനാഥ്‌ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button