പാലക്കാട്: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമത്രിയുടെ നേതൃത്വത്തിൽ നടന്ന വിദഗ്ധ സമിതി യോഗത്തിലെ തീരുമാനങ്ങൾക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ വാരാന്ത്യ കർഫ്യൂവും, രാത്രികാല യാത്രകൾക്ക് നിരോധനവും ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പരിഹസിക്കുന്നത്.
ക്യൂബളം രാജ്യത്ത് 40% പേർക്ക് രോഗം വീടുകളിൽ നിന്ന് ആയതിനാൽ അടിമകളെ രക്ഷിക്കാൻ ഡെയ്ബത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി യോഗം ചേർന്നതായും അടിമകൾക്ക് വീടുകളിൽ നിന്ന് രക്ഷപെടാൻ മാർഗ്ഗമില്ലെന്ന് സമിതി കണ്ടെത്തിയതായും ശ്രീജിത്ത് പറയുന്നു.
‘വീടുവിട്ട് കാട്ടിൽ പോകാമെന്ന് കരുതിയാൽ ബാക്കി 60% അവിടെയാണ്. വാരാന്ത്യം വീടുവിടാമെന്ന് കരുതിയാൽ ലോക്ഡൗൺ. രാത്രി വീടുവിടാമെന്ന് കരുതിയാൽ കർഫ്യൂ. അപ്പോൾ അടിമകൾ വീട്ടിൽ തുടരണം’. ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പരിചയക്കാരനൊപ്പം റൈഡിന് പോയ പെൺകുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ചേർന്ന് ബലാത്സംഗം ചെയ്തു
ക്യൂബളം രാജ്യത്ത് 40% പേർക്ക് രോഗം വീടുകളിൽ നിന്ന് ആയതിനാൽ അടിമകളെ രക്ഷിക്കാൻ ഡെയ്ബത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി യോഗം ചേർന്നു. അടിമകൾക്ക് വീടുകളിൽ നിന്ന് രക്ഷപെടാൻ മാർഗ്ഗമില്ലെന്ന് സമിതി കണ്ടെത്തി.
കാരണം:
– വീടുവിട്ട് കാട്ടിൽ പോകാമെന്ന് കരുതിയാൽ ബാക്കി 60% അവിടെയാണ്
– വാരാന്ത്യം വീടുവിടാമെന്ന് കരുതിയാൽ ലോക്ഡൗൺ
– രാത്രി വീടുവിടാമെന്ന് കരുതിയാൽ കർഫ്യൂ
അപ്പോൾ അടിമകൾ വീട്ടിൽ തുടരണം. എന്നാൽ അവരുടെ സുരക്ഷയെ കരുതി താഴെപ്പറയുന്ന നിബന്ധനകൾ കർശനമായി നടപ്പാക്കാൻ സമിതി നിർദ്ദേശപ്രകാരം ഡെയ്ബം ഉത്തരവിടുന്നു:
– അടുക്കളയിൽ പോകാൻ അങ്കിൾജൻ ടെസ്റ്റ്
– ഭക്ഷണം കഴിക്കാൻ വാക്സീൻ സട്ടിപ്രിക്കറ്റ്
– പല്ല് തേക്കുമ്പോൾ ഡബിൾ മാസ്ക്
– ടോയ്ലറ്റിൽ വാരാന്ത്യ ലോക്ഡൗൺ
– ബെഡ്റൂമിൽ രാത്രികാല കർഫ്യൂ.
Post Your Comments