News

രഹ്നാഫാത്തിമക്ക് പുതിയ ജീവിത പങ്കാളി: പങ്കാളിക്ക് പിറന്നാള്‍ആശംസകള്‍ നേര്‍ന്ന് മനോജ് ശ്രീധറിന്റെ പങ്കാളി അഞ്ജലി

മനോജിന് ആക്സിഡന്റ് പറ്റിയപ്പോഴാണ് അഞ്ജലിയെന്ന കൂട്ടുകാരിയുമായി ജീവിതം ആരംഭിച്ച വിവരം പുറംലോകം അറിഞ്ഞത്.

കൊച്ചി : മനോജ് ശ്രീധറുമായുള്ള ബന്ധം പിരിഞ്ഞശേഷം പുതിയ പങ്കാളിയുമായി ജീവിതം ആരംഭിച്ച്‌ രഹ്ന ഫാത്തിമ. വര്‍ക്കിയാണ് രഹ്നയുടെ പുതിയ പങ്കാളി. ശബരിമല വിഷയുവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ രഹ്നഫാത്തിമ തന്റെ ജീവിത പങ്കാളിയായ മനോജ് ശ്രീധറുമായി ഇ വര്‍ഷം ആദ്യമാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ പിന്നീട് ഇവരുടെ വ്യക്തിജീവിതത്തെക്കുറിച്ച്‌ കുടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. മനോജിന് ആക്സിഡന്റ് പറ്റിയപ്പോഴാണ് അഞ്ജലിയെന്ന കൂട്ടുകാരിയുമായി ജീവിതം ആരംഭിച്ച വിവരം പുറംലോകം അറിഞ്ഞത്.

രെഹ്ന ഫാത്തിമ അപ്പോഴും ചിത്രത്തിൽ ഇല്ലായിരുന്നു. എന്നാലിപ്പോള്‍ മനോജിന്റെ പുതിയ പങ്കാളി അഞ്ജലി രഹ്നാ ഫാത്തിമയുടെ പുതിയ പങ്കാളിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയതോടെയാണ് രഹ്നയുടെ പുതിയ ജീവിതത്തെക്കിറുച്ച്‌ പുറം ലോകം അറിയുന്നത്.

അഞ്ജലിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് എനിക്ക് ഒട്ടും മനസ്സിലാകാതിരുന്ന ഇഷ്ടമല്ലാതിരുന്ന എന്നാൽ ഇന്ന് ഞങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ ജന്മദിനമാണ്.
മനോജ് ഒരു ദിവസം വർക്കി എന്നയാളുമായി ഒരിടത്തു വച്ച് വഴക്കിട്ടപ്പോളാണ് ഞാൻ അദ്ദേഹത്തേ ശ്രദ്ധിക്കുന്നത്. അന്ന് വളരേ രോഷാകുലനും, ദുഖിതനും ആയ മനുവിനെയാണ് ഞാൻ കണ്ടത് ! മനുവുമായി പിരിഞ്ഞ് വർക്കി എന്ന മനുഷ്യനെ എന്ത് കൊണ്ട് രഹന തിരഞ്ഞെടുത്തു എന്ന് എനിക്ക് അന്ന് മനസ്സിലായില്ല!

തിരിച്ചു വണ്ടിയിൽ വരുമ്പോൾ ഞാൻ മനോജിനോട് ചോദിച്ചു എന്തിനാണ് നിങ്ങളോട് താത്പര്യമില്ലാത്തവരോട് സംസാരിച്ച് മുഷിയുന്നത് എന്ന് . അന്നെന്നോട് മനു പറഞ്ഞ മറുപടി ‘മറക്കാൻ കഴിയണ്ടെ ടീ’  എന്നാണ്.
കുറച്ചു നാളുകൾക്കുശേഷം ഞാനും മനുവും ജിമ്മിൽ പോയി തുടങ്ങി. ഞങ്ങൾ അടുത്തറിഞ്ഞതും നല്ല ഒരു സുഹൃത്താകാൻ കഴിയും എന്നും അദ്ദേഹം നല്ല ഒരു പാരന്റ് ആണ് എന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്. പിന്നീട് കുറേ നാളുകൾ കഴിഞ്ഞ് ഞങ്ങൾ ഇഷ്ടത്തിലുമായി.

അതിനിടക്ക് ഒരു ദിവസം മനു എന്നെ ഒറ്റപ്പാലത്തുള്ള വീട്ടിൽ കൊണ്ടുപോയി. അവിടെ സ്നേഹമുള്ള ഒരു പാടു മനുഷ്യരെ ഞാൻ കണ്ടു. ഞങ്ങളെ വിട്ടുപോയ നോനിയമ്മ (മനുവിന്റെ അമ്മ), അച്ഛൻ , അനിയൻ, അനിയത്തി , മക്കൾ . അപ്പോഴാണ് രഹനയും വർക്കിച്ചനും ആ വീട്ടിലേക്ക് വന്നത് മനുവിനേക്കാളുപരി നോനിയമ്മ രഹനയോട് സംസാരിക്കണം എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. രഹനയോട് നോനിയമ്മ പറഞ്ഞത് ഇതാണ് – നീ വർക്കിയുടെ കൂടെയുള്ള ലൈഫിൽ സംതൃപ്തയാണോ? ഇനി മനുവിന്റെ ജീവിതത്തിലേക്ക് തിരിച്ച് വരുമോ ? നിനക്ക് വിഷമമുണ്ടോ?

ഇതിന് രഹന പറഞ്ഞ മറുപടി അവർ സംതൃപ്തയാണെന്നും ഇനി തിരിച്ചു വരില്ല എന്നും മനുവിനോട് യാതൊരു ദേഷ്യവും ഇല്ല എന്നും ഇനി മനോജുമായി ഒരുമിച്ച് ജീവിക്കാൻ താത്പര്യമില്ല എന്നുമാണ്. പിന്നീട് നോനിയമ്മ എന്നെ വിളിച്ചു എന്നിട്ട് ഇതെല്ലാം എന്നോട് പറഞ്ഞു. മോളെ എനിക്ക് ചിലതൊക്കെ ഉറപ്പു വരുത്തണം അതിനാണ് ഞാൻ അവളോട് ഇതൊക്കെ ചോദിച്ചത് നിന്നോടുമെനിക്ക് ചിലത് ചോദിക്കാനുണ്ട് എന്ന് പറഞ്ഞു. എന്നോട് അമ്മക്കുള്ള ചോദ്യം ഇതായിരുന്നു നിനക്ക് മനോജിനോട് ഇൻഫാക്ച്ചുവേഷനാണോ?

മനുവിന് ആകെ സഹിക്കാൻ പറ്റാത്തത് കൂടെ നിന്ന് നുണ പറയുക എന്നത് മാത്രമാണ്. എനിക്ക് നിന്റെ അഭിപ്രായം കൂടി അറിയണം.
എന്റെ മറുപടി മാത്രമായി ഞാൻ മുൻപും എഴുതിയിട്ടുണ്ട്. ‘ഞാൻ മനുവിൽ കണ്ടത് ഒരു നല്ല പങ്കാളിയെ മാത്രമല്ല നല്ല ഒരു അച്ഛനെ കൂടിയാണ്. എന്റെ മക്കൾക്ക് മനു ഒരു നല്ല പപ്പയായിരിക്കും ‘ ഇത്ര പറഞ്ഞപ്പോളേക്കും എനിക്ക് അമ്മയുടെ മുഖത്തെ സന്തോഷം കാണാമായിരുന്നു. എന്റെയും മനസ്സ് നിറഞ്ഞു. രഹന എന്റെ അഞ്ചാമത്തെ മകളായിരിക്കും എന്നും അതിൽ നിനക്ക് വിരോധമില്ലല്ലോ എന്നു കൂടി അമ്മ എന്നോട് ചോദിച്ചു. എനിക്ക് ഒരു വിഷമവും ഇല്ല എന്ന് ഞാൻ അമ്മയോട് പറഞ്ഞു.

പിന്നീട് വർക്കിയുടെയും രഹനയുടെയും വീട്ടിൽ ഞാൻ ഇടക്ക് പോയിട്ടുണ്ട് അവരെടുത്ത തീരുമാനം അവർക്ക് രണ്ടു പേർക്കും നല്ലതായി എന്ന് അവരുടെ ലൈഫിലെ സന്തോഷം കണ്ടാൽ മനസ്സിലാകും.
ഞാൻ ഞെട്ടിപ്പോയത് ഞങ്ങൾ പഞ്ചാബിൽ ആശുപത്രിയിൽ കിടന്നപ്പോൾ വർക്കി സഹായിച്ചു എന്നറിഞ്ഞപ്പോളാണ്. സ്വന്തം പങ്കാളിയുടെ മുൻ ഭർത്താവിനെയും ഭാര്യയേയും സഹായിക്കുക എന്നത് സാധാരണ മനുഷ്യർ ചെയ്യില്ല. അതിന് വലിയ സ്നേഹ സമ്പന്നമായ ഒരു മനസ്സുവേണം .

നാട്ടിൽ വന്ന് അനിയൻ ശ്രീനി പറഞ്ഞപ്പോഴാണ് രഹന വർക്കിച്ചനെക്കൊണ്ട് സഹായം ചെയ്യിച്ചു എന്നും അദ്ദേഹം നല്ല ക്വാളിറ്റി ഉള്ള ഒരുവനാണെന്നും ചെയ്ത സഹായങ്ങളും ഞാനറിയുന്നത്. ഇതിനിടക്ക് എന്നെയും രഹനയേയും തെറ്റിക്കാൻ ഒരുപാട് പേർ കിണഞ്ഞു പരിശ്രമിച്ചു. ഞാൻ തീർത്തും തെറ്റിദ്ധരിച്ച ഒരു വ്യക്തിത്വമായിരുന്നു വർക്കി. ഇന്ന് ഞങ്ങൾക്ക് രഹനയും വർക്കിയും ഒരിക്കലും മറക്കാൻ പറ്റാത്ത മിത്രങ്ങളാണ്. എല്ലാ കാലത്തും അവർ ഒരുമിച്ച് ജീവിക്കണം എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.

കുട്ടികൾ വർക്കിയുടെ കൂടെ ഗെയിം കളിച്ചതൊക്കെ എന്നോട് പറയാറുണ്ട്. അവർക്ക് അവരുടെ പപ്പയേപ്പോലെ തന്നെ നല്ല ഒരു അച്ഛനാകാൻ അദ്ദേഹത്തിന് കഴിയും എന്നതും വ്യക്തമാണ്. ഞങ്ങൾക്ക് കൂട്ടായി ഒരുമിച്ച് തന്നെ എന്നും നിങ്ങൾ രണ്ടാളും വേണം.  ഹൃദയംകൊണ്ട് സ്വന്തമാക്കിയത് നമ്മളെ വിട്ടു പോകില്ല എന്ന് വർക്കി എഴുതി ഞാൻ കണ്ടിട്ടുണ്ട്. രഹനയെ അദ്ദേഹം ഹൃദയം കൊണ്ട് നേടിയതാണ്. ഒരുമിച്ച് തന്നെ ഒരു വിളിപ്പുറത്ത് വേണം എന്നും പറഞ്ഞു കൊണ്ട് വർക്കിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. Wishing you a very happy birthday from the bottom of my heart . #varugheseMthomas, Rehana Fathima Pyarijaan Sulaiman

shortlink

Related Articles

Post Your Comments

Related Articles


Back to top button