COVID 19KeralaLatest NewsNews

കോവിഡ് : സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിന്റെ ഭാഗമായി ജില്ലകളിലെ വാക്‌സിനേഷൻ നില അടിസ്ഥാനമാക്കി പുതിയ ഗൈഡ് ലൈനും പുറപ്പെടുവിച്ചു. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുതാണ് പുതിയ ‘ടെസ്റ്റിങ് തന്ത്ര’മെന്ന് മന്ത്രി അറിയിച്ചു.

സെന്റിനൽ, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തും. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകൾ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വാക്സിനെടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് അറിയിച്ചു.

Read Also  :  ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും സ്വാധീനമുണ്ടെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരിക്കട്ടെ: ഉണ്ണിത്താൻ

80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്സിൻ എടുത്ത ജില്ലകളിൽ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികൾക്കും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആന്റിജൻ പരിശോധന നടത്തും. കടകൾ, മാളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ട്രാൻസിറ്റ് സൈറ്റുകൾ തുടങ്ങിയ ഉയർന്ന സാമൂഹിക സമ്പർക്കം ഉള്ള ആളുകൾക്കിടയിലാണ് ഈ പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button