Latest NewsNewsWomenBeauty & StyleLife StyleHealth & Fitness

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുടികൊഴിച്ചില്‍ പലരും നേരിടുന്ന പ്രശ്‌നമാണ്. മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കും. അല്‍പ്പം ശ്രദ്ധിച്ചാല്‍ തന്നെ മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സാധിക്കും. ശ്രദ്ധയും പരിചരണവും തന്നെയാണ് മുടികൊഴിച്ചില്‍ കുറയ്ക്കാനുള്ള പ്രധാന മാര്‍​ഗങ്ങളിലൊന്ന്. മാസത്തില്‍ ഒരിക്കല്‍ സ്പാ ചെയ്യുന്നത് മുടി കൊഴിച്ചിലും താരനും കുറയാന്‍ സഹായിക്കും. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

നനഞ്ഞ മുടി ഒരു കാരണവശാലും ചീകരുത്. കാരണം, ഇത് കഠിനമായ മുടി കൊഴിച്ചിലിനും മുടി പെട്ടെന്ന് പൊട്ടുന്നതിനും കാരണമാകും. മറ്റൊരാൾ ഉപയോ​ഗിച്ച് ചീപ്പ് വെറെ ഒരാൾ ഉപയോ​ഗിക്കരുത്. കാരണം, മറ്റൊരാൾക്ക് താരൻ ഉണ്ടെങ്കിൽ അത് നിങ്ങൾക്കും പിടിപെടുന്നതിന് കാരണമാകും.

Read Also  :  ടിവി-റോഡിയോ ചാനലുകൾ വഴി സ്ത്രീകളുടെ ശബ്ദം ഉയരരുത്: വിലക്കേര്‍പ്പെടുത്തി താലിബാന്‍

നനഞ്ഞ മുടി കെട്ടുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. കാരണം, അത് കഠിനമായ മുടി കൊഴിച്ചിലിന് കാരണമാകും. നനഞ്ഞ മുടി കെട്ടുന്നത് പ്രത്യേകിച്ച് മഴ സമയത്ത് നനഞ്ഞ മുടി കെട്ടുന്നത് മുടിയില്‍ ഈര്‍പ്പം തങ്ങിനിൽക്കു‌കയും മുടി പെട്ടെന്ന് പൊട്ടി പോകുന്നതിനും കാരണമാകും.

നനഞ്ഞ മുടി അമർത്തി തുവർത്തിയ ശേഷം ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കുക ഇതാണ് പലരുടെയും രീതി. ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ തന്നെ മിതമായ ചൂട് മാത്രമേ തലമുടിയില്‍ ഏല്‍പ്പിക്കാവൂ. എന്നും ഡ്രയര്‍ ഉപയോഗിക്കാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button