മുംബൈ : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നൽകി ബോബെ കോടതി. താനെയിലെ മുഹമ്മദ് അഹമ്മദുള്ള എന്ന 46കാരനെയാണ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്. ലൈംഗിക താൽപര്യമില്ലാതെ കുട്ടിയുടെ കവിളിൽ തലോടുന്നതു കൊണ്ടു മാത്രം പ്രതിയെ പോക്സോ കേസിൽ ഉൾപ്പെടുത്താനാവില്ലെന്ന് കോടതി പറഞ്ഞു.
Read Also : പാകിസ്താനിലേക്ക് കടക്കാനായി ശ്രീലങ്കൻ സംഘം കൊച്ചിയിൽ : പരിശോധന ശക്തമാക്കി പോലീസ്
മുഹമ്മദ് അഹമ്മദുള്ള എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ആഗസ്റ്റ് 27നാണ് അറസ്റ്റിലായത്. ഇറച്ചി വ്യാപാരിയായ ഇയാൾ പെൺകുട്ടിയെ ഷോപ്പിന്റെ അകത്തേക്ക് വിളിച്ചുകൊണ്ടുപോകുകയും കവിളിൽ തലോടുകയും ചെയ്തു. അതേസമയം ഇയാളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. പെൺകുട്ടിയെ അകത്തേക്ക് വിളിച്ച് കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ ഒരു സ്ത്രീ അവിടേക്ക് ചെല്ലുകയും കുട്ടിയെ വിളിച്ചുകൊണ്ടു വരുകയും ചെയ്യുകയായിരുന്നു.
അതേസമയം ജാമ്യം നൽകുന്നത് സംബന്ധിച്ച കാര്യം മാത്രമാണ് കോടതി ഇപ്പോൾ പരിഗണിച്ചതെന്നും ഈ അഭിപ്രായം തുടർന്നുള്ള വിചാരണയെയോ മറ്റ് നടപടികളെയോ ഒരു തരത്തിലും ബാധിക്കരുതെന്നും കോടതി പറഞ്ഞു.
Post Your Comments