അബുദാബി: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നന്ദി അറിയിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ അദ്ധ്യയന വർഷത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം ആശംസകളും അറിയിച്ചു.
യുഎഇയിലുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് സ്‌കൂളുകളിലെത്തിയത്. പിസിആർ പരിശോധന ഫലവുമായി മാത്രമെ സ്‌കൂളുകളിൽ ക്ലാസിനെത്താവൂവെന്നായിരുന്നു നിർദ്ദേശം.
ബാക്ക് ടു സ്‌കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അബുദാബിയിൽ കോവിഡ് നിയമങ്ങൾ പാലിക്കാത്ത സ്വകാര്യ സ്‌കൂളുകൾക്ക് 250,000 ദിർഹം വരെയാണ് പിഴയായി ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments