ദുബായ്: പ്രായമായവർക്ക് വേണ്ടി സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ സെന്റർ ദുബായിയിൽ ആരംഭിക്കുന്നു. 65 വയസിന് മുകളിൽ പ്രാമുള്ള എല്ലാ എമിറേറ്റികൾക്കും പ്രവാസികൾക്കും വേണ്ടിയുള്ള എല്ലാ ചികിത്സാ സൗകര്യങ്ങളും ആശുപത്രിയിൽ ലഭ്യമാകും.
Read Also: രോഗിയായ അമ്മയെ നോക്കാൻ കഴിയില്ല: തിരുവനന്തപുരത്ത് വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി
യുഎഇ ആസ്ഥാനമായുള്ള ആരോഗ്യ പരിപാലന നിക്ഷേപ കമ്പനിയായ വീറ്റയുമായി ഡിഎച്ച്‌സി ഇതു സംബന്ധിച്ച കരാർ ഒപ്പിട്ടു. ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ വീറ്റ എൽഡേർലി കെയർ കോംപ്ലക്‌സ് ദുബായിലും യു.എ.ഇ.യിലും വയോജന പരിചരണത്തിന്റെ മികവിന്റെ കേന്ദ്രമായി മാറുമെന്ന് അധികൃതർ അറിയിച്ചു.
വെന്റിലേറ്റർ സൗകര്യം, വയോജന ഡേ കെയർ സെന്റർ, പുനരധിവാസ സൗകര്യം തുടങ്ങിയ സൗകര്യങ്ങളെല്ലാം ആശുപത്രിയിലുണ്ടാകും.
Read Also: ഫേസ്ബുക്ക് രാഷ്ട്രീയം കൊണ്ട് രക്ഷപ്പെടില്ല, കോൺഗ്രസിന് ആവശ്യം ഐക്യമാണ്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Post Your Comments