KeralaLatest News

അമ്പിളി ദേവി അഭിനയം നിർത്തി? കാരണം വ്യക്തമാക്കിയത് വളരെയേറെ വേദനയോടെ

ആദ്യ വിവാഹ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായ ശേഷം വിവാഹ മോചിതയായ അമ്പിളി നടന്‍ ആദിത്യനെ വിവാഹം ചെയ്തു.

തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അമ്പിളി ദേവി. അടുത്തയിടെ അമ്പിളിയുടെ ജീവിതത്തിലുണ്ടായ പല വിവാദങ്ങളും സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ഒരു യൂ ട്യൂബ് ചാനലിനു നൽകിയ വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്. തനിക്ക് എതിരെ പ്രചരിക്കുന്ന അപവാദങ്ങളോട് ഒരു അക്ഷരം പോലും മിണ്ടാതെ കുടുംബത്തിന്റെയും കുഞ്ഞുങ്ങളുടെയും വിശേഷങ്ങൾ ആണ് അമ്പിളി ഇതിൽ പങ്കിട്ടത്.

ഒപ്പം അഭിനയത്തിലേക്ക് എത്തിയതിൽ പിന്നെ ഒരു പ്രാവശ്യം മാത്രമാണ് ലൊക്കേഷനിൽ ഓണം ആഘോഷിച്ചത് എന്നും അമ്പിളി പറയുകയുണ്ടായി. താൻ ഇനി അഭിനയിക്കുന്നില്ലെന്ന സൂചനയും അമ്പിളി നൽകിയിട്ടുണ്ട്. കുഞ്ഞുമോനെയും വച്ചുകൊണ്ട് നിലവിലത്തെ സാഹചര്യത്തിൽ അഭിനയിക്കാൻ പോകാൻ എളുപ്പമല്ലെന്നും അമ്പിളി പറയുന്നു. കുഞ്ഞിന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഇതെന്നാണ് സൂചന.

ഇത്തവണ തങ്ങൾക്ക് ഓണാഘോഷം ഇല്ലെന്നും, അമ്മാവനും , അച്ഛന്റെ സഹോദരനും മരിച്ച ആണ്ടാണ് എന്നും പറയുന്നു. മലയാളികളെ ഒരുപാട് വേദനിപ്പിച്ച സംഭവങ്ങളിലൊന്നാണ് നടി അമ്പിളിയുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍. ചെറുപ്പം മുതലേ മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമ്പിളിയുടെ സ്വകാര്യ ജീവിതം പക്ഷെ അത്ര സുഖകരമായിരുന്നില്ല. ആദ്യ വിവാഹ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായ ശേഷം വിവാഹ മോചിതയായ അമ്പിളി നടന്‍ ആദിത്യനെ വിവാഹം ചെയ്തു.

എന്നാല്‍ ആ തീരുമാനം ഏറ്റവും തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ്. ആദിത്യന്‍ മറ്റൊരു ബന്ധത്തില്‍ തുടരുകയും അമ്പിളിയെ മോശമായി ചിത്രീകരിയ്ക്കുകയും ചെയ്ത സംഭവം ഇതിനോടകം പലരും സംസാരിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button