WayanadKeralaNattuvarthaLatest NewsNews

വിശന്ന് വയറൊട്ടി പന്നികൾ, പന്നിക്കർഷകരുടെ നിലനിൽപ്പ് തുലാസിൽ?: സർക്കാർ നിർദേശം വിനയാകുമോ

തിരുവനന്തപുരം: സംസ്ഥാനത്തെ പന്നിവളർത്തൽ കർഷകരുടെ അവസ്ഥ ദയനീയമാണ്. മാലിന്യനിർമാർജന സംവിധാനങ്ങൾക്കൊപ്പം നിലനിന്ന പന്നിക്കർഷകരുടെ നിലനിൽപ്പുതന്നെ തുലാസിലാടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഹോട്ടലുകളിലെയും പച്ചക്കറി മാർക്കറ്റുകളിലെയും കോഴിക്കടകളിലേയുമൊക്കെ അവശിഷ്ടങ്ങളും ഭക്ഷണസാധനങ്ങളും ശേഖരിച്ച് പന്നികൾക്ക് നൽകിയായിരുന്നു കർഷകർ ഇവരെ വളർത്തിയിരുന്നത്. എന്നാൽ, ഇവരെ ആശങ്കപ്പെടുത്തുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ ഉത്തരവ് ആണ്.

പുതിയ ഉത്തരവ് പ്രകാരം കോഴിക്കടകളിൽനിന്നുള്ള അവശിഷ്ടങ്ങൾ പന്നികൾക്ക് ഭക്ഷണമായി നൽകാൻ പാടില്ല. പകരം, ഈ അവശിഷ്ടങ്ങൾ കോഴിക്കടകൾ റെൻഡറിങ് പ്ലാന്റുകൾക്കാണ് നൽകേണ്ടത്. വയനാട് ജില്ലയിൽ ആണ് ആദ്യം ഇത് നടപ്പാക്കുക. പന്നികൾക്കു കൊടുക്കുന്നതിനായി മിച്ചഭക്ഷണം ശേഖരിക്കാൻ ഇറങ്ങുന്ന കർഷകർക്ക് പിഴ ഈടാക്കുന്നുമുണ്ട്. വിശന്ന് വയറൊട്ടി നിൽക്കുന്ന പന്നികളെ എങ്ങനെ വളർത്താനാണെന്നാണ് കർഷകർ ചോദിക്കുന്നത്. സ്ഥിഗതികൾ ഇങ്ങനെയാണെങ്കിൽ അധികം വൈകാതെ സംസ്ഥാനത്ത് പന്നിക്കർഷകർ നാമാവശേഷമാകുമെന്നാണ് റിപ്പോർട്ട്.

Also Read:പബ്‌ജിയ്ക്ക് അടിമപ്പെട്ട് 16കാരന്‍ ചെലവഴിച്ചത്​ 10 ലക്ഷം

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പന്നിക്കർഷകർക്കുള്ള പ്രവർത്തനച്ചട്ടങ്ങളിൽ കോഴിമാലിന്യം നൽകി വളർത്താൻ പാടില്ലെന്ന് പറയുന്നു. കോഴിമാലിന്യം റെൻഡറിങ് പ്ലാന്റുകളിലൂടെ സംസ്കരിച്ചതിനുശേഷം മാത്രമേ പന്നികൾക്ക് കൊടുക്കാൻ പാടുള്ളൂവെന്നും അതിൽ പറയുന്നു. പന്നിവളർത്തൽ മേഖലയിൽ തീറ്റച്ചെലവ് കുറയ്ക്കുന്നതിന് കോഴിമാലിന്യം ആവശ്യമാണ്. പന്നിവളർത്തലിനു ചെലവ് അധികമായാൽ പലരും ഈ മേഖല തന്നെ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. കർഷകരുടെ പ്രധാന വരുമാനമാർഗമായ പന്നിവളർത്തലിന്റെ അടിസ്ഥാനമാണ് തീറ്റ, ഈ വിഷയത്തിൽ സർക്കാർ ഇടപെടുന്നതോടെ പന്നിവളർത്തൽ മേഖലയും ഇല്ലാതാകുമെന്ന് കർഷകർ ഭയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button