ErnakulamNattuvarthaKeralaNews

നഗ്ന ദ്യശ്യങ്ങള്‍ കൈയിലുണ്ടെന്ന് ഭീഷണി: യുവതിയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

സോഷ്യല്‍ മീഡിയാ വഴിയാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ പ്രതികൾക്ക് ലഭിച്ചത്

പാലക്കാട്: യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ പോലീസ് പിടിയില്‍. പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടില്‍ സുധര്‍മ്മന്‍ ( 31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയാ വഴിയാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ പ്രതികൾക്ക് ലഭിച്ചത്.

ആലുവ സ്വദേശിനിയായ യുവതിയിൽ നിന്ന് നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ മുന്‍കൂര്‍ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതി ജില്ലാപോലിസ് മേധാവിക്ക് പരാതി നല്‍ക്കുകയായിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരം നെടുമ്പാശേരിക്ക് സമീപം പണവുമായി എത്തിയ യുവതിയിൽ നിന്നും പണം വാങ്ങാന്‍ എത്തിയ പ്രതികളെ പ്രത്യേക പോലീസ് പിടികൂടുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button