കിഴക്കമ്പലം: കിറ്റെക്സിൽ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി പരിശോധന നടത്തി. കിറ്റെക്സ് ആസ്ഥാനത്ത് ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന ഉച്ച വരെ നീണ്ടു. ഗുരുതര ലംഘനങ്ങളെന്തെങ്കിലും ചൂണ്ടിക്കാട്ടിയുള്ള നോട്ടിസ് പോലും തന്നിട്ടില്ലെന്ന് കിറ്റെക്സ് അധികൃതർ അറിയിച്ചു. അടുത്തിടെ 13–ാം തവണയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കിറ്റെക്സിൽ പരിശോധന നടത്തുന്നത്.
നിരന്തരമായ പരിശോധനകളെ തുടർന്ന് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി കിറ്റെക്സ് മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു. 15000 പേർ പണിയെടുക്കുന്ന കിറ്റെക്സ് പൂട്ടിക്കുകയാണ് പരിശോധനകളുടെ ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയർമാൻ സാബു എം.ജേക്കബ് ആരോപിച്ചു.
15000 പേർ പണിയെടുക്കുന്ന കിറ്റെക്സ് പൂട്ടിക്കുകയാണ് പരിശോധനകളുടെ ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയർമാൻ സാബു എം.ജേക്കബ് ആരോപിച്ചു. വ്യവസായശാലകളിൽ തുടർച്ചയായ പരിശോധനയും മിന്നൽ പരിശോധനയും ഉണ്ടാകുകയില്ലെന്നും ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പ്രഖ്യാപിച്ച ശേഷവും ഉദ്യോഗസ്ഥ രാജാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments