ThiruvananthapuramLatest NewsKeralaNattuvarthaNews

കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന: അനിൽകുമാറിനും ശിവദാസൻ നായര്‍ക്കും സസ്പെൻഷന്‍

നേതാക്കൻമാരുടെ പെട്ടിതൂക്കികളാണ് പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരായി നിയമിച്ചിട്ടുള്ളത്

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാറിനെയും മുൻ എംഎൽഎ കെ ശിവദാസൻനായരെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു പാർട്ടി അച്ചടക്കം ലംഘിച്ചു ചാനലുകളിൽ പരസ്യ പ്രതികരണം നടത്തിയതിനാണ് താൽകാലികമായി നടപടിയെടുക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം നടപടിക്കു പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപി അനിൽകുമാർ രംഗത്തുവന്നു. കോൺഗ്രസിലെ ‘പൂരം’ ഉടൻ തുടങ്ങുമെന്നും തന്നെ സസ്പെൻഡ് ചെയ്ത് പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും അനിൽകുമാർ പറഞ്ഞു. നേതാക്കൻമാരുടെ പെട്ടിതൂക്കികളാണ് പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരായി നിയമിച്ചിട്ടുള്ളതെന്നും ഇവരിൽ പലരും നല്ല കച്ചവടക്കാരാണെന്നും അനിൽകുമാർ പറഞ്ഞു. ഡിസിസി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയപ്പെടുമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button