മലപ്പുറം : ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ . ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് (36) തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീടിനോട് ചേർന്നാണ് റഫീഖിന് ചികിത്സാ കേന്ദ്രം ഉള്ളത്.
Read Also : പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് യു എ ഇ : 1570 പേർ രോഗമുക്തരായി
ആഗസ്റ്റ് 14നായിരുന്നു സംഭവം. ഇരുപത്തിയേഴുകാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് മുഹമ്മദ് റഫീഖിനെതിരെ പരാതി നല്‍കിയത്. ഭർത്താവിനൊപ്പം എത്തിയ യുവതിയെ ചികിത്സ കേന്ദ്രത്തില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ റഫീഖിനെ റിമാൻഡ് ചെയ്തു
Post Your Comments