അബുദാബി: എമിറേറ്റി വനിതാ ദിനത്തോട് അനുബന്ധിച്ച് 30 വനിതാ കരകൗശല വിദഗ്ധരെ ആദരിച്ച് ഇന്ത്യൻ റെസ്റ്റോറന്റ്. എസ്എഫ്‌സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ പാലസ് റെസ്റ്റോറന്റിലാണ് വനിതാ കരകൗശല വിദഗ്ധരെ ആദരിച്ചത്. യുഎഇ ജനറൽ വനിതാ യൂണിയനുമായി ചേർന്ന് 2014 മുതൽ ഈ റെസ്‌റ്റോറന്റ് എമിറേറ്റി വനിതാ ദിനം ആചരിക്കുന്നുണ്ട്.
വനിതാ ശാക്തീകരണ പരിപാടികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1975 ആഗസ്റ്റ് 27 -നാണ് ജനറൽ വനിതാ യൂണിയൻ സ്ഥാപിച്ചത്. ഡാൽമ, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളിൽ വെച്ചാണ് ഇന്ത്യൻ പാലസ് രാജ്യത്തിന്റെ പൈതൃകം നിലനിർത്തുന്നതിൽ സംഭാവന നൽകിയ സ്ത്രീകളെ ആദരിച്ചത്. എസ്എഫ്‌സി ഗ്രൂപ്പ് ഡയറക്ടർ രോഹിത് മുരള്യയുടെ ഭാര്യ ഡനേസ രഘുലാലും മാനേജിംഗ് ഡയറക്ടറുടെ ഭാര്യ ബീന മുരളീധരനും ചടങ്ങിൽ പങ്കെടുത്തു.
രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങൾ, അക്കാദമിക്, കല, ശാസ്ത്രം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും യു.എ.ഇ.യിലെ സ്ത്രീകൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും യു.എ.ഇ.യെ സമത്വത്തിന്റെയും ഉൾപ്പെടുത്തലിന്റെയും ഇടമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുരള്യ പറഞ്ഞു. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് രാജ്യം കൂടുതൽ മഹത്തരമാക്കുന്നതിൽ യു എ ഇ അഭിമാനിക്കുന്നുവെന്നും മുരള്യ വ്യക്തമാക്കി.
Post Your Comments