ന്യൂഡൽഹി : ഒരു ദിവസം കൊണ്ട് ഒരുകോടിയിലധികം പ്രതിരോധ കുത്തിവെയ്പ്പ് നടത്തി ഇന്ത്യ. പ്രതിദിന കുത്തിവെയ്പ്പിലെ ഏറ്റവും വലിയ കണക്കാണിത്. അർഹരായവരുടെ 50 ശതമാനം ആളുകൾക്കും ആദ്യ ഡോസ് കുത്തിവെയ്പ്പ് നൽകിയതിന് ലോകാരോഗ്യ സംഘടന രാജ്യത്തെ അഭിനന്ദിച്ചു ഡോ. സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
‘വെള്ളിയാഴ്ച മാത്രം ഒരു കോടിയിലധികം ആളുകൾക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. ഇന്ത്യൻ ആരോഗ്യ സംവിധാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണത്’-എൻടിഎജിഐ മേധാവി ഡോ. എൻ.കെ. അറോറ പറഞ്ഞു.
Read Also : ദീപക് ധര്‍മ്മടത്തെ തള്ളി പറയാൻ വയ്യ, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മുഖ്യന്റെ ഒളിച്ചു കളി
‘വാക്‌സിനേഷൻ സംഖ്യകൾ ഒരു കോടി കടക്കുന്നത് ഒരു സുപ്രധാന നേട്ടമാണ്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്കും പ്രതിരോധ കുത്തിവെയ്പ്പ് വിജയകരമാക്കിയവർക്കും അഭിനന്ദനങ്ങൾ’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Post Your Comments