അബുദാബി: വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 998 പുതിയ കോവിഡ് കേസുകൾ. 15705 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
Read Also: ‘ഹൃദയസ്തംഭനം’ അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങൾ!
715,394 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,00,548 പേർ രോഗമുക്തി നേടി. 2036 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 12,810 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 73.7 മില്യൺ പി സി ആർ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം യുഎഇയിൽ 994 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
Post Your Comments