തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വീടുകളിൽ നിന്നുള്ള സമ്പർക്കത്തിലൂടെ കോവിഡ് വൈറസ് പകരുന്നതാണ് കേരളത്തിൽ ഇപ്പോൾ രോഗവ്യാപനം ഉയരാൻ കാരണമെന്ന് വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം ആരോഗ്യമന്ത്രി ജനങ്ങളെ കുറ്റക്കാരാക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് വി മുരളീധരൻ വ്യക്തമാക്കി.
വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി സമ്പർക്കപട്ടിക തയ്യാറാക്കുന്നതിലും വീടുകളിൽ ക്വാറൻന്റൈനിൽ കഴിയുന്ന രോഗബാധിതരെ നിരീക്ഷിക്കുന്നതിലും സംസ്ഥാന സർക്കാറിന് സംഭവിച്ച വീഴ്ചകൾ മറച്ചുവച്ചുകൊണ്ട് ജനങ്ങൾക്കെതിരായി ആരോഗ്യ മന്ത്രി പ്രസ്താവനയിറക്കുക്കുകയാണെന്നും വി മുരളീധരൻ ആരോപിച്ചു.
Post Your Comments