COVID 19Latest NewsNews

കോവിഡ് നിയന്ത്രിക്കാൻ കേരളത്തിന് അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്ര സർക്കാർ

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ അഞ്ച് നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചുള്ള കർശന നിയന്ത്രണ നടപടികൾ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്ഥലത്തേക്ക് കേസുകൾ പടരാതിരിക്കാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണം. പോസിറ്റീവാകുന്ന ആളുമായി സമ്പർക്കം പുലർത്തിയ 20–25 ആളുകളുടെ സമ്പർക്കപട്ടിക തയാറാക്കി ക്വാറന്റീനിലാക്കണം. ഹോം ഐസലേഷൻ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും നിര്‍ദേശത്തിൽ പറയുന്നു.

ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകണം. പരിശോധന വർധിപ്പിക്കണം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും രോഗികളുമായി അടുത്ത് ഇടപഴകിയവർക്കും പരിശോധനയിൽ പ്രഥമ പരിഗണന നൽകണം. കോവിഡ് ജനിതക വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തണം. രണ്ടാം ഡോസ് വാക്സീൻ അർഹരായവർക്ക് എത്രയും വേഗം ലഭിക്കാൻ കേരളത്തിന്റെതായ മാതൃക തയാറാക്കണമെന്നും നിര്‍ദേശത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button