ലീഡ്സ്: ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവിന് തടയിടാൻ ഇന്ത്യൻ പേസർമാർ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് ഞങ്ങൾ അധികം ചിന്തിക്കുന്നില്ലെന്നും മത്സരത്തിന്റെ ഫലത്തെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ഷമി പറഞ്ഞു.
‘പുറത്തുനിന്നു നോക്കുമ്പോൾ റൂട്ടിനെതിരെ ഇന്ത്യയുടെ പേസ് ബൗളർമാർ ഫലപ്രദമല്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ കാര്യങ്ങൾ അങ്ങനെയായിരിക്കില്ല. ജോ റൂട്ട് തന്റെ ഫോമിന്റെ അത്യുന്നതിയിലാണുള്ളത്. ഒരു ബാറ്റ്സ്മാൻ മികച്ച ഫോമിൽ നിൽക്കുമ്പോൾ സ്വാഭാവികമായും നിരവധി റൺസ് നേടും’.
Read Also:- കുട്ടികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം
‘റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് ഞങ്ങൾ അധികം ചിന്തിക്കുന്നില്ല. ക്യാപ്റ്റനൊപ്പം മറ്റ് ചില ഇംഗ്ലണ്ട് ബാറ്റ്മാൻമാരും മികച്ച സ്കോർ നേടിയിട്ടുണ്ട്. അവസാന മത്സര ഫലത്തെക്കുറിച്ച് മാത്രമാണ് ഞങ്ങൾ ചിന്തിക്കുന്നത്. ഒരു ബാറ്റ്സ്മാൻ കൂടുതൽ സ്കോർ നേടിയതൊന്നും പ്രശ്നമല്ല. അതിനെക്കുറിച്ചോർത്ത് അനാവശ്യ സമ്മർദ്ദം ചെലുത്താനും ആഗ്രഹിക്കുന്നില്ല’ ഷമി പറഞ്ഞു.
Post Your Comments