ദുബായ് : അഫ്ഗാനിലെ കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. വിമാനത്താവളത്തിലെത്തുന്ന സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഈ കൃത്യം ഭീകരര്‍ നടത്തിയതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ 90 ലധികം പൗരന്മാരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
Read Also : അഫ്ഗാന് കുടുംബങ്ങളെ അതിഥികളായി സ്വീകരിച്ച് യുഎഇ
‘ഒരു രാജ്യത്തിന്റെ ഭദ്രതയ്ക്കും സുരക്ഷയ്ക്കും നിലനില്‍പ്പിനും തന്നെ ഭീഷണിയാകുന്ന ഏത് തരത്തിലുള്ള അക്രമത്തേയും ഭീകരവാദത്തേയും യുഎഇ അതിശക്തമായി തന്നെ എതിര്‍ക്കും’ – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അക്രമാസക്തമായ ഇത്തരം പ്രവര്‍ത്തനങ്ങളെ യുഎഇ വെച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Post Your Comments