ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ. 2017 ജൂണിലെ ഉപരോധത്തിന് ശേഷം ആദ്യമായാണ് യുഎഇയിൽ നിന്ന് ഉന്നത സംഘം ഖത്തർ സന്ദർശനത്തിനായെത്തുന്നത്. ശൈഖ് തഹ്നൂനിനൊപ്പം ഉന്നത തല പ്രതിനിധി സംഘവും ഖത്തറിലെത്തിയിട്ടുണ്ട്.
Read Also: ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാനൊരുങ്ങി ഐഎസ് ഭീകരർ: ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാൻ പദ്ധതി
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് നഹ്യാൻ എന്നിവരുടെ ആശംസകൾ കൂടിക്കാഴ്ചയിൽ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ,ശൈഖ് തഹ്നൂൻ ഖത്തർ അമീറിനെ അറിയിച്ചു. യുഎഇ ഭരണ നേതൃത്വത്തിന് ഖത്തറിന്റെ ആശംസകൾ അമീറും കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൗഹൃദവുമാണ് കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായത്. ഉഭയ കക്ഷി ബന്ധവും സഹകരണവും വർധിപ്പിക്കാനുള്ള നടപടികളും ചർച്ച ചെയ്തതായാണ് വിവരം.
Read Also: ഈ വർഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി വർഷാവസാനം വരെ നീട്ടി ഒമാൻ
Post Your Comments