Latest NewsNewsIndiaInternational

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാനൊരുങ്ങി ഐഎസ് ഭീകരർ: ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാൻ പദ്ധതി

കാബൂള്‍ വിമാനത്താവളത്തിനു സമീപം ഉണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരസംഘം ഇന്ത്യയെയും ലക്ഷ്യമിടുന്നു

ഡൽഹി: ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ഐഎസ് ഭീകരർ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് സംഘത്തിന് വിവരം ലഭിച്ചെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിനു സമീപം ഉണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരസംഘം ഇന്ത്യയെയും ലക്ഷ്യമിടുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

‘ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാൻ’ എന്ന ഭീകര സംഘടന മധ്യ ഏഷ്യയിലേക്കും, ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് വ്യക്തമാക്കുകയായിരുന്നു. ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് ഭീകരാക്രമണങ്ങള്‍ നടത്തുകയും ആശയപരമായി ഇന്ത്യയെ അടക്കം ഉൾപ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയെന്നതുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.

ഈ വർഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി വർഷാവസാനം വരെ നീട്ടി ഒമാൻ

താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചതോടെ പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വം അവരുടെ പ്രവർത്തനം അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലേക്ക് മാറ്റിയിട്ടുണ്ട്. ലഷ്കർ നേതൃത്വവും കിഴക്കൻ അഫ്ഗാനിലെ കുനാറിലേക്കു പ്രവർത്തനം മാറ്റിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button