KeralaNattuvarthaLatest NewsNews

സര്‍ക്കാര്‍ സേവനങ്ങളിൽ ജനം തൃപ്തരാണോ എന്നറിയാൻ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍: മേൽനോട്ടം മുഖ്യമന്ത്രിയുടെ ഓഫിസിന്

ആപ്പ് ഉപയോഗിച്ച് പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിച്ച് സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കഴിയും

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളിൽ ജനം തൃപ്തരാണോ എന്ന് വിലയിരുത്താൻ സഹായകമായ ‘എന്റെ ജില്ല’ മൊബൈൽ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാർക്ക് ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും അവലോകനങ്ങള്‍ രേഖപ്പെടുത്താനും ഇതിലൂടെ സാധിക്കും. ആപ്പ് ഉപയോഗിച്ച് പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിച്ച് സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കഴിയും.

ആപ്പിൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ പരസ്യമായിരിക്കുമെന്നതിനാല്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ നല്ല പ്രകടനം നടത്തുന്നവര്‍ക്ക് പ്രചോദനമാകുമെന്നും മറ്റുള്ളവരെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജനങ്ങളുടെ അവലോകനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സർക്കാർ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുക.

കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനും കൊള്ള വില

പൊതുജനങ്ങൾക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ‘എന്റെ ജില്ല’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്വന്തം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും സേവനങ്ങളുമായി ബന്ധപ്പെടാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും സാധിക്കും. മൊബൈല്‍ നമ്പര്‍ സുരക്ഷിതമായിരിക്കുമെന്നും ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് വെളിപ്പെടുത്തൂ എന്നും മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button