കാബൂള്‍ : താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനു ശേഷം കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനും കൊള്ളവില ഈടാക്കുന്നതായി ആരോപണം. ദാഹമകറ്റാന്‍ ഒരു കുപ്പി വെള്ളത്തിന് 3000 രൂപയും ഒരു പ്ലേറ്റ് ഭക്ഷണത്തിന് 7500 രൂപയും കൊടുക്കേണ്ട അവസ്ഥയാണെന്നാണ് അഫ്ഗാനില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്. ഒരു അഫ്ഗാന്‍ പൗരനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത് .
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് അഫ്ഗാനികളെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു സമീപം ഉണ്ടായ വന്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നത് അനിശ്ചിതാവസ്ഥയിലായി.
നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചിരുന്നു. ഇനിയും 1500-ല്‍പ്പരം അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാനുണ്ടെന്നും യു എസ് സൈന്യം ഓഗസ്റ്റ് 31-ന് പൂര്‍ണമായി പിന്‍വാങ്ങിയതിന് ശേഷവും ആളുകളെ ഒഴിപ്പിക്കാന്‍ അനുവദിക്കുമെന്ന് താലിബാന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.
Post Your Comments