
പാലക്കാട്: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ ഭരണത്തിൽ 100 ദിവസം തികച്ചതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും അവയിലെ അഴിമതികൾ പുറത്തുവരുമ്പോൾ നിലപാടിൽ മാറ്റം വരുത്തുകയും ചെയ്യുന്ന ഭരണാധികാരികളെയാണ് ശ്രീജിത്ത് പരിഹസിക്കുന്നത്.
‘എന്നാപ്പിന്നെ അനുഭവിച്ചോ, ട്ടാ’ എന്ന് പൊതുജനങ്ങളോടായി പറഞ്ഞ മുൻ വനിതാ കമ്മീഷൻ അധ്യക്ഷ മാത്രമാണ് കഴിഞ്ഞ 100 ദിവസത്തിനിടയിൽ സത്യം പറഞ്ഞ ഒരാൾ എന്നും അതിന്റ പേരിൽ അവർ ക്രൂശിക്കപ്പെട്ടു എന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാനൊരുങ്ങി ഐഎസ് ഭീകരർ: ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാൻ പദ്ധതി
100 ദിവസം.
സത്യം പറഞ്ഞത് ഒരാൾ മാത്രം.
ത്രികാലജ്ഞാനിയായ ഒരു സ്ത്രീരത്നം.
എന്നിട്ടും അവർ ക്രൂശിക്കപ്പെട്ടു.
എന്തായിരുന്നു ആ സത്യം?
“ങാ, എന്നാപ്പിന്നെ അനുഭവിച്ചോ, ട്ടാ…”
Post Your Comments