ജയ്പൂര്‍: 30 കോടി രൂപയ്ക്ക് വാങ്ങിയ ഹെലികോപ്റ്റര്‍ വെറും 4 കോടി രൂപയ്‌ക്ക് വില്‍ക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും 30 കോടി രൂപയ്‌ക്കാണ് ഹെലികോപ്റ്റര്‍ വാങ്ങിയത്. ഇപ്പോള്‍ വെറും 4 കോടി രൂപയ്‌ക്കാണ് വില്‍ക്കാന്‍ തയ്യാറാവുന്നത്. എന്നാല്‍ വാങ്ങാന്‍ ആരെയും ഇതുവരെ കണ്ടെത്താനായില്ല.
2011 മുതല്‍, ജയ്പൂരിലെ സംസ്ഥാന ഹാംഗറില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ഹെലികോപ്റ്ററര്‍ ഇപ്പോള്‍ ഉപയോഗശൂന്യമായി മാറി. സ്‌പെയറുകളും ഉപകരണങ്ങളും സഹിതം വില്‍ക്കാനാണ് ശ്രമം. പന്ത്രണ്ട് തവണയാണ് ഹെലികോപ്റ്റര്‍ വില്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആരും വാങ്ങാന്‍ വരാത്ത സാഹചര്യത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അതിന്റെ വില 4.5 കോടി രൂപയായി നിശ്ചയിച്ചു.
2011ല്‍ മുഖ്യമന്ത്രി ആയിരുന്ന അശോക് ഗെഹ്‌ലോട്ട് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. അതിനു ശേഷം ഇത് ഉപയോഗിച്ചിട്ടില്ല. 2011 ലെ സംഭവത്തിനു ശേഷം അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറാകാത്തതിനാല്‍ സ്‌റ്റേറ്റ് ഹാംഗറില്‍ തുരുമ്ബെടുത്ത നിലയിലാണ് കോപ്റ്റര്‍.
Post Your Comments