Latest NewsKeralaNattuvarthaNews

ഉമ്മ മരിച്ചത് രണ്ട് ആഴ്ച മുൻപ്, ഉപ്പ തിരിച്ചുവരാൻ ഉള്ളുരുകി പ്രാർത്ഥിച്ചത് വെറുതെയായി: തനിച്ചായി 13കാരിയായ മകൾ

തിരുവല്ല: സിനിമ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന് ഏറെ ആരാധകരുണ്ടായിരുന്നു. നമുക്ക് മുന്നിലേക്ക് രുചികരമായ ഭക്ഷണ വിഭവങ്ങളുമായി എപ്പോഴും എത്തിയ നൗഷാദ് മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അന്തരിച്ചത്.

Also Read:‘ചികിത്സ ലഭിക്കാതെ ഒരാൾ പോലും മരിച്ചിട്ടില്ല, വാക്സിൻ ഇത്ര കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനമില്ല’- മുഖ്യമന്ത്രി

തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ പ്രിയതമയുടെ മരണം വല്ലാതെ തളർത്തി. മകളെയോർത്ത് പൊരുതി നിൽക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. രണ്ടാഴ്ചകള്‍ക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങി. പതിമൂന്ന് വയസ്സുകാരിയായ നഷ്‌വയാണ് ഇവരുടെ ഏക മകള്‍. ഉമ്മയുടെ മരണം മകളെ ഏറെ വിഷമത്തിലാക്കിയിരുന്നു. ഉപ്പ തിരിച്ച് വരുമെന്നായിരുന്നു നഷ്‌വ കരുതിയിരുന്നത്. അതിനായി മകൾ ഉള്ളുരുകി പ്രാർത്ഥിച്ചെങ്കിലും പ്രാർത്ഥന ഫലം കണ്ടില്ല.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് നൗഷാദ്. ബിഗ് ഷെഫ് എന്ന പേരിലാണ് നൗഷാദ് അറിയപ്പെട്ടിരുന്നത്. ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം, മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ , ദിലീപിന്റെ സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button