ഇന്നത്തെക്കാലത്ത് മിക്ക ആളുകളും സ്വർണം ഉപയോഗിക്കാറുണ്ട്. എന്നാൽ, കുറെ നാളുകൾ കഴിഞ്ഞാൽ ഇതിന്റെ കളർ മാറി തുടങ്ങുന്നത് കാണാൻ കഴിയും. ഇതോടെ സ്വർണം പുതുപുത്തനായി ഇരിക്കാനായി പലരുംമഞ്ഞൾ വെള്ളത്തിൽ കഴുകുക, സോപ്പു വെള്ളത്തിൽ കഴുകുക ,പുളി വെള്ളത്തിൽ കഴുകുക ഇങ്ങനെയെല്ലാം ചെയ്യാറുണ്ട്.
Read Also : വീണ്ടും മുപ്പതിനായിരം കടന്ന് പ്രതിദിന രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
എന്നാലിനി അതിന്റെയൊന്നും യാതൊരുവിധ ആവശ്യവുമില്ല. വളരെയെളുപ്പത്തിൽ പുതുപുത്തൻ ആക്കി സ്വർണം മാറ്റാൻ ഇങ്ങനെ ചെയ്താൽ മതിയാകും. അതിനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് ഒരു പാത്രം ആണ്. പിന്നീട് നമുക്ക് ആവശ്യമായി വരുന്നത് ചെറുനാരങ്ങാ ആണ്. ഇനി ചെറുനാരങ്ങയിൽ കുറച്ച് ഉപ്പ് എടുക്കേണ്ടതാണ്. ഇനി ചെറുനാരങ്ങയുടെ നീര് എടുത്ത ശേഷം സ്വർണമാല അതിലേക്ക് ഉരച്ചു കൊടുക്കുക. ഇത് ഇങ്ങനെ ഉരച്ച് നോക്കിയതിനുശേഷം മാല നോക്കിയാൽ നിങ്ങൾ തന്നെ ഞെട്ടിപ്പോകും. എത്ര അഴുക്കുള്ള മാല ആണെങ്കിൽ പോലും അത് വെട്ടി തിളങ്ങാൻ തുടങ്ങുന്നതാണ്.
Post Your Comments