Latest NewsNewsInternational

വിമാനത്താവളത്തിന് മുന്നിൽ നടന്ന ഇരട്ട ചാവേർ ആക്രമണം താലിബാൻ അറിഞ്ഞ് തന്നെയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ്

കാബൂൾ : ഇന്നലെ കാബൂൾ വിമാനത്താവളത്തിലെ അബ്ബേ കവാടത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്. രണ്ടാമത്തെ സ്‌ഫോടനം ബാരോൺ ഹോട്ടലിന് സമീപമായിരുന്നു. അമേരിക്കയുടെ 13 സൈനികരടക്കം 62 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 140 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Read Also : യു.എ.ഇ സ്കൂള്‍ പ്രവേശനം : വിദ്യാര്‍ത്ഥികൾ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം, നിബന്ധനകൾ അറിയാം 

അതേസമയം നടന്ന ഇരട്ട ചാവേർ ആക്രമണം ഐ.എസ് സ്വന്തം നിലയ്‌ക്കുനടത്തിയ ആക്രമണമല്ലെന്നും താലിബാൻ അറിഞ്ഞുതന്നെയാണ് ആക്രമിച്ചതെന്നുമാണ് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ ആരോപിക്കുന്നത്.

ഐ.എസ്-കെ എന്നറിയപ്പെടുന്ന ഭീകരസംഘം താലിബാൻ-ഹഖ്വാനി ഗ്രൂപ്പുമായി നേരിട്ട് ബന്ധമുള്ളവരാണ്. താലിബാന്റെ ഒരു സംഘത്തെ ഐ.എസ് പ്രത്യേകം പരിശീലിപ്പിച്ചാണ് ഐ.എസ്-കെ വിഭാഗമുണ്ടാക്കിയിട്ടുള്ളതെന്നും താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സലേ പറഞ്ഞു.

പാകിസ്താൻ എങ്ങനെയാണോ ഖ്വതാ ഷൂരയെ തള്ളിപ്പറയുന്നത് എന്നതുപോലെയാണ് താലിബാൻ ഇപ്പോൾ ഐ.എസ്-കെ വിഭാഗത്തെ തള്ളിപ്പറയുന്നതെന്നും സലേ വ്യക്തമാക്കി. പാകിസ്താനിൽ നിന്നും താലിബാൻ ഏറെ തന്ത്രങ്ങൾ പഠിച്ചിരിക്കുന്നുവെന്നും സലേ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button