COVID 19ThiruvananthapuramKeralaNattuvarthaNews

കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു: മേലാല്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുൻപ് മാധ്യമങ്ങളിൽ വരുന്നതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. യോഗത്തിലെ നിര്‍ദേശങ്ങള്‍ തീരുമാനമാകുന്നതിന് മുന്‍പ് ദൃശ്യമാധ്യമങ്ങള്‍ വഴി ചോരുന്നതിലാണ് മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഓഗസ്റ്റ് ഏഴിന് ചേര്‍ന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നു.

Also Read:സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു നവകേരളമാണ് ലക്ഷ്യം, ഒരുമിച്ചുനിന്ന് മാതൃകയാകാം: മുഖ്യമന്ത്രി

യോഗത്തില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ തീരുമാനമാകുന്നതിന് മുന്‍പ് സര്‍ക്കാര്‍ തീരുമാനമായി ചാനലുകളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് ആവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. യോഗത്തിന്റേതായി പുറത്തുവന്ന മിനിട്ട്സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

മുൻപ് ജൂലൈ 30 ന് നടന്ന യോഗത്തില്‍ കോവിഡ് നിയന്ത്രണങ്ങളുമായി അധികകാലം മുന്നോട്ട് പോകാനാകില്ലെന്നും ഇളവുകളെ കുറിച്ച്‌ ആലോചിക്കണമെന്നും മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. യോഗത്തിന് പിന്നാലെ ഇത് വാര്‍ത്തയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് ഏഴിന് നടന്ന യോഗത്തില്‍ ഇതിനെതിരെ മുഖ്യമന്ത്രി താക്കീത് നല്‍കിയത്. അതേസമയം, മുഖ്യമന്ത്രിയുടെ താക്കീതും മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button