കാബൂള്‍: രാജ്യത്തെ നടുക്കിക്കൊണ്ട് കാബൂളില്‍ മൂന്ന് സ്ഫോടനങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രാജ്യത്തുണ്ടായിട്ടുള്ളത്. ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഉപരോധമേര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകളാണ് ട്രെന്ഡിങ്ങായിട്ടുള്ളത്. #sanctionpakistan ഹാഷ്ടാഗുകളാണ് ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ലോകത്തെ എല്ലാ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും പാകിസ്താന് പങ്കുണ്ടെന്നുമുള്ള ട്വീറ്റുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.
അഫ്ഗാനിസ്താനില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും താലിബാന് മുന്നേറ്റത്തില്‍ പാകിസ്താനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. പാകിസ്താനെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രതിഷേധം ശക്തമാണ്.
പാകിസ്താന് താലിബാന്റെ രണ്ടാമത്തെ വീടാണെന്ന് താലിബാന് വക്താവ് സബീഹുള്ള വിശേഷിപ്പിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു സ്ഫോടനം നടന്നത്. പാകിസ്താനിലെ 4000 ഓളം വരുന്ന മദ്രസകള്‍ ഭീകരരെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഫാക്ടറികളാണെന്നും താബിബാന്, ഐഎസ്, ലഷ്കര്‍ ത്വയ്ബ, എസ്എസ്പി എന്നിങ്ങനെ ഭീകര ബ്രാന്‍ഡുകളെ നിര്‍മ്മിക്കുകയാണെന്നും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ട്വീറ്റുകളില്‍ കുറിക്കുന്നു.
പാകിസ്താനിലെ ക്യാമ്പുകള്‍ ആക്രമിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്ന ട്വിറ്റര്‍ ഉപയോക്താക്കള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയെ ഇല്ലാതാക്കാനും ആവശ്യപ്പെടുന്നുണ്ട്.
Post Your Comments