ദോഹ: ഖത്തറിലേക്ക് കുടുംബ സന്ദർശക വിസയിൽ വരുന്ന യാത്രക്കാർക്ക് ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധമാക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ സന്ദർശക വിസയിലെത്തുന്നവർക്ക് ഖത്തറിൽ താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
മടക്കയാത്രക്കായുള്ള ടിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. ഇതുരണ്ടും ഇല്ലാത്ത സന്ദർഭങ്ങളിൽ അപേക്ഷകൾ തിരസ്കരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് മുതിർന്ന ഉദ്യോഗസ്ഥൻ ലഫ്റ്റനൻറ് കേണൽ താരിഖ് ഈസ അഖീദി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം നടത്തിയ വെബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി സന്ദർശക വിസക്ക് അപേക്ഷിക്കുമ്പോൾ, ഹെൽത്ത് ഇൻഷുറൻസും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് വ്യക്തത നൽകുന്നത് ഇതാദ്യമായാണ്. മെട്രാഷ് വഴി അപേക്ഷിക്കുമ്പോഴാണ് ഹെൽത്ത് ഇൻഷുറൻസും മടക്ക ടിക്കറ്റും ആവശ്യപ്പെടുന്നത്.
കമ്പനികൾ മെട്രാഷ് 2 ആപ്ലിക്കേഷനിലെ മുഴുവൻ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്ന് താരിഖ് ഈസ അഖീദി നിർദ്ദേശിച്ചു.
Post Your Comments