ദുബായ് : യുഎഇയുടെ 100 മില്യണ്‍ മീല്‍സ് കാമ്പയിന് 4 മാസത്തിനുള്ളില്‍ 106 ദശലക്ഷം ഭക്ഷണം വിതരണം ചെയ്തതായി ദുബായ് ഭരണാധികാരി മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ഈ വര്‍ഷത്തെ റമദാന് മാസത്തില്‍ ആരംഭിച്ച നൂറ് മില്യണ്‍ മീല്‍സ് കാംപെയിനായി ഇതുവരെ 216 മില്യണ്‍ ദിര്‍ഹം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, സൗത്ത് അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി മുപ്പതോളം രാജ്യങ്ങളില്‍ ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു.
ദുബായില്‍ താമസിക്കുന്ന 115ഓളം രാജ്യങ്ങളിലെ പൗരന്മാര്, പൊതുജനങ്ങള്‍, സ്വകാര്യ കമ്പനികള്‍, താമസക്കാര്‍, ചാരിറ്റി സംഘടനകള്‍, സംരംഭകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ചാരിറ്റി പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും ക്യാമ്പയിനിന് വന്‍ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
100 മില്യന്‍ മീല്‍സ് പദ്ധതി പ്രകാരം ലെബനനില്‍ 19.5 മില്യണ്‍ , സുഡാന് 5.7 മില്യണ്‍, ഘാന 2.1 മില്യണ്‍ , ഉഗാണ്ട 1.5 മില്യണ്‍ ഭക്ഷണം എത്തിച്ചതായും ദുബായ് ഭരണാധികാരി അറിയിച്ചു.
Post Your Comments