ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനൊപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണമെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നല്‍കുമെന്ന് മറുപടിയായി കേരളം സുപ്രീം കോടതിയെ അറിയിച്ചു.
കോവിഡ് മൂലം അനാഥരായ കുട്ടികളുടെ ഡിഗ്രി പൂര്‍ത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു .ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
അതേസമയം, കോവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെയും പ്രമുഖ നേതാക്കളുടെയും ആരോപണം. ദിനം പ്രതി കേരളത്തിൽ രോഗികൾ കൂടിക്കൊണ്ടിരിക്കുകയാണ്.
Post Your Comments