ദുബായ്: ഇന്ത്യയുടെ സൂപ്പർതാരങ്ങളായ പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്. മറ്റ് ടീമംഗങ്ങളൊക്കെ നേരത്തെ അബുദാബിയിലെ ക്യാമ്പിനൊപ്പം ചേർന്നിരുന്നു. ശ്രീലങ്ക പര്യടനത്തിനിടെ കോവിഡ് ബാധിതനായ ക്രുണാൽ പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിനൊപ്പം മടങ്ങാൻ സാധിച്ചില്ല. പിന്നീടാണ് നാട്ടിലേക്ക് മടങ്ങിയത്.
സെപ്റ്റംബർ 19 മുതൽ ദുബായിലാണ് ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം പാദം മത്സരങ്ങൾ ആരംഭിക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
Read Also:- മുഖക്കുരുവിനെ തടയാൻ ആല്‍മണ്ട് ഓയില്‍
ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യം ക്വാളിഫയർ മത്സരവും ദുബായിൽ നടക്കും. 15ന് ഫൈനലും ഒക്ടോബർ 10ന് ആദ്യ ക്വാളിഫയർ മത്സരവും നടക്കും. എലിമിനേറ്റർ മത്സരം ഒക്ടോബർ 11നും രണ്ടാം കോളിഫ്ലവർ 13നും അബുദാബി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു.
Post Your Comments