കാബൂള്‍ : അഫ്ഗാനില്‍ 15 വയസ് കഴിഞ്ഞ പെണ്‍കുട്ടികളെതേടി വീടുകളില്‍ കയറി പരിശോധന നടത്തി താലിബാൻ ഭീകരർ. വിദേശ മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാബൂളില്‍ നിന്നും രക്ഷപ്പെട്ട മാദ്ധ്യമ പ്രവര്ത്തകന് ഹോളി മെക്കയുടെ റിപ്പോര്‍ട്ട് പ്രകാരം പതിനഞ്ചുവയസ് തികഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ടോ, എന്ന് വീടുകള്‍തോറും കയറി ഇറങ്ങി തിരക്കുകയാണ് താലിബാന്.
Read Also : ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ചിതയിലേക്ക് ചാടിയ ഭർത്താവും ഒടുവിൽ മരണത്തിന് കീഴടങ്ങി
‘അവര്‍ ഇസ്ലാമിന്റെ സംരക്ഷകരാണ്, വൈദേശിക ശക്തിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചവരും, രക്ഷകരും ആണെന്ന് പറയും. അതിന് ശേഷം പെണ്‍കുട്ടികളുടെ പിതാക്കളോട് അവരുടെ പെണ്മക്കളെ വിവാഹം ചെയ്ത് നല്കാന് ആവശ്യപ്പെടും. അവരുടെ കൂടെയുള്ള താലിബാന് മുല്ലയുടെ ഭാര്യമാരായാണ് പെണ്‍കുട്ടികളെ ആവശ്യപ്പെട്ടത്’ , ഫരിഹാ എസ്സര്‍ എന്ന യുവതിയുടെ വാക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ വിവാഹിതയായ ഒരു 21 കാരിയെ വിവാഹം കഴിഞ്ഞയുടന്‍ അവളെ അവര്‍ ദൂരേക്ക് കൊണ്ടുപോയി. ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ കൂടാതെ മറ്റു നാലുപേര്‍ കൂടി ക്രൂരമായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പിതാവ് ബാക്കിയുള്ള പെണ്‍കുട്ടികളുമായി നാടുവിടുകയായിരുന്നു.
Post Your Comments