COVID 19NattuvarthaLatest NewsKeralaNewsIndia

നമുക്കൊരു മുഖ്യമന്ത്രിയുണ്ടെന്ന് ആഷിഖ് അബു: മറ്റ് നാട്ടിൽ പത്തെണ്ണം ഉണ്ടോയെന്ന് ട്രോൾ, പഴയ പോസ്റ്റ് വിനയാകുമ്പോൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് നേതാക്കൾക്ക് പുറമെ ജനങ്ങളും പറഞ്ഞുതുടങ്ങി. കോവിഡിന്റെ ആദ്യതരംഗത്തിൽ പ്രതിരോധം മികച്ച രീതിയിൽ നടത്തിയ സംസ്ഥാന സർക്കാരിന് ഇപ്പോൾ തൊടുന്നതെല്ലാം വിനയാവുകയാണ്. ഇതിനിടയിൽ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മുൻപ് പുകഴ്ത്തി പോസ്റ്റിട്ട സംവിധായകർക്കും താരങ്ങൾക്കും പണി തിരിച്ച് കിട്ടുകയാണ്. നിലവിൽ കോവിഡ് പ്രതിരോധങ്ങളെല്ലാം പാളിയിരിക്കുന്ന ഈ സാഹചര്യത്തിൽ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി സംവിധായകരായ ആഷിഖ് അബു, സിദ്ധിഖ് എന്നിവരെ ട്രോളുകളാണ് സോഷ്യൽ മീഡിയ.

Also Read:താന്‍ ജീവനോടെയുണ്ട്, താലിബാന്‍ കൊലപ്പെടുത്തിയെന്ന് കരുതിയ മാദ്ധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്

‘നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്’ എന്ന തലക്കെട്ടോട് കൂടി ആഷിഖ് അബു 2018 ലായിരുന്നു പിണറായി വിജയന്റെ ചിത്രം സഹിതം ഫേസ്‌ബുക്കിൽ കുറിച്ചത്. കോവിഡ് പ്രതിരോധത്തിൽ അവാർഡുകൾ വാങ്ങിക്കൂട്ടിയപ്പോഴും ആഷിഖ് അബു അടക്കമുള്ളവർ പിണറായി വിജയനെയും അന്നത്തെ ആരോഗ്യമന്ത്രിയായ കെ കെ ശൈലജ ടീച്ചറെയും പുകഴ്ത്തിയിരുന്നു. ഈ പോസ്റ്റുകൾ വീണ്ടും കുത്തിപ്പൊക്കി പരിഹാസ കമന്റുകളാണ് ഏവരും ഇടുന്നത്.

‘അതെ ഈ നാടിന് കഴിവുകെട്ട ഒരു മുഖ്യമന്ത്രി ഉണ്ട്’, ‘ബാക്കിയെല്ലാ നാട്ടിലും പത്തെണ്ണം വെച്ചുണ്ടോ?’ എന്നൊക്കെയാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ. കോവിഡും, സ്വർണ്ണക്കടത്തും, മുട്ടിൽ മരം മുറിക്കേസും, തുടങ്ങി അനേകം വിവാദങ്ങളാണ് കെ സുരേന്ദ്രൻ അടക്കം സർക്കാരിന്റെ പരാജയമായി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button