കാബൂള്‍: അഫ്ഗാന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനെ താലിബാന്‍ തോക്ക് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയെന്ന് പ്രചരിച്ച വാര്‍ത്തകള്‍ പിന്നാലെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് മാദ്ധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്. ചാനല്‍ റിപ്പോര്‍ട്ടറെ താലിബാന്‍ കൊലപ്പെടുത്തിയെന്ന ടോളോ ന്യൂസിന്റെ വാര്‍ത്തയ്ക്ക് പിറകേ ചാനലിനെ തിരുത്തി റിപ്പോര്‍ട്ടര്‍ തന്നെ രംഗത്തു വന്നു. തന്നെ താലിബാന്‍ കൊന്നിട്ടില്ലെന്നും എന്നാല്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സിയാര്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ടോളോ ന്യൂസ് തങ്ങളുടെ റിപ്പോര്‍ട്ട് തിരുത്തി. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര വാര്‍ത്താ ചാനലാണ് ടോളോ ന്യൂസ്.
Read Also : താലിബാന്‍ തകര്‍ത്ത തലയോട്ടിയുടെ ഒരു ഭാഗം ഇപ്പോഴും എന്റെ ബുക്ക് ഷെല്‍ഫിലുണ്ട്: മലാല യൂസഫ്
കാബൂളിലെ ന്യൂ സിറ്റിയില്‍ റിപ്പോര്‍ട്ടിംഗിനിടെ താലിബാന്‍ തന്നെ മര്‍ദ്ദിച്ചുവെന്നും ക്യാമറകളും സാങ്കേതിക ഉപകരണങ്ങളും മൊബൈല്‍ ഫോണും അവര്‍ പിടിച്ചെടുത്തുവെന്നും സിയാര്‍ പറഞ്ഞു. തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്ന് സിയാദ് കൂട്ടിച്ചേര്‍ത്തു. തന്നെ എന്തിനാണ് അവര്‍ മര്‍ദ്ദിച്ചതെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും താലിബാന്റെ ഉന്നതനേതാക്കളോട് ഇതിനെകുറിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും സിയാര്‍ പറഞ്ഞു.
Post Your Comments