ന്യൂഡൽഹി : അൽഫോൻസ് കണ്ണന്താനത്തിന്റെ ‘ആക്‌സിലറേറ്റിങ് ഇന്ത്യ’ എന്ന പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി സർക്കാരിന്റെ7 വർഷത്തെ പരിഷ്‌കരണ യാത്രയെ കുറിച്ചുള്ള കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.
‘എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനായ അൽഫോൻസിന്റെ പ്രയത്‌നങ്ങളെ അഭിനന്ദിക്കുന്നു. പുസ്തകത്തിന്റെ പകർപ്പ് ലഭിച്ചതിൽ സന്തോഷമുണ്ട്’ – പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു.
Read Also : പാണ്ഡ്യ സഹോദരങ്ങൾ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു
ഓഗസ്റ്റ് 9ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവാണ് പുസ്തകം പ്രകാശനം ചെയ്തത്. ഓക്ക്ബ്രിഡ്ജ് പബ്ലിഷിംഗ് എന്ന് പ്രസിദ്ധീകരണശാലയാണ് പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ, കേരള ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ, വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ, പാർലമെന്റ് അംഗം, കെ ജെ അൽഫോൻസ്, ഓക്ക്ബ്രിഡ്ജ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ വികേഷ് ധ്യാനി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
Post Your Comments